Breaking News

16 മലയാളം തസ്തികകൾ തരംതാഴ്ത്തി; വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിലെ 16 മലയാളം തസ്തികകൾ തരംതാഴ്ത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് വിവാദത്തിലേക്ക്. 2014-ൽ പുതുതായി തുടങ്ങിയ സ്‌കൂളുകളിലെ തസ്തികകളാണ് ജൂനിയറാക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. സാങ്കേതിക കാരണങ്ങളുടെ മറവിലുള്ള സർക്കാർ ഉത്തരവ് തിരുത്തണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് ആവശ്യപ്പെട്ടു.

എച്ച്.എസ്.എസ്.ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച നിർദ്ദേശത്തിൽ (ജൂനിയർ) മലയാളം തസ്തിക സൃഷ്ടിക്കാൻ ശുപാർശ ചെയ്തിരുന്നെങ്കിലും തുടർന്നുള്ള അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെയും പിരീഡുകളുടെയും അടിസ്ഥാനത്തിലാണ് സീനിയർ തസ്തിക സൃഷ്ടിച്ചതെന്ന് സർക്കാർ അറിയിച്ചു.

ജൂനിയർ തസ്തിക നീക്കം ചെയ്തതിനെതിരെ ഉദ്യോഗാർത്ഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്നാണ് ഉത്തരവ്. 2014-15 വർഷത്തിൽ മലയാളത്തിൽ ആഴ്ചയിൽ ആറ് പീരിയഡുകൾ മാത്രമുണ്ടായിരുന്ന ഈ സ്കൂളുകളിൽ ജൂനിയർ തസ്തികകൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ, 2015-16 അധ്യയനവർഷം മൂന്നു ബാച്ചുകൾ ഉള്ളതിനാൽ മലയാളം തസ്തികയ്ക്ക് 18 പിരീഡുകൾ ഉണ്ടായി. ഉപഭാഷകൾക്ക് ഒരു ബാച്ചിൽ പരമാവധി 60 കുട്ടികളെ ഉൾക്കൊള്ളിക്കാം. 61 മുതൽ 120 വരെ കുട്ടികൾ ഉള്ളപ്പോൾ അത് രണ്ട് ബാച്ചുകളായി പരിഗണിക്കും. ഒരു ബാച്ചിന് 6 പീരിയഡുകളാണ് അനുവദിച്ചിരിക്കുന്നത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …