അസം: മക്കൾ ഉയർന്ന നിലയിൽ എത്തുന്നത് മാതാപിതാക്കൾക്ക് അഭിമാനവും, സന്തോഷവും നൽകുന്ന കാര്യമാണ്. ഇത്തരത്തിലൊരു അഭിമാന മുഹൂർത്തം പങ്കുവെക്കുകയാണ് അസം ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ജ്ഞാനേന്ദ്ര പ്രതാപ് സിംഗ്.
മകൾ ഐശ്വര്യ സിംഗ്, സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നിന്നും ട്രെയിനിങ് നേടി ഐ.പി.എസ് ഉദ്യോഗസ്ഥ ആയതിന്റെ സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പാസ്സിങ് ഔട്ട് പരേഡിന്റെയും ഇരുവരും പുഞ്ചിരിച്ച്, പരസ്പര ബഹുമാനത്തോടെ സല്യൂട്ട് ചെയ്യുന്നതിന്റെയും ചിത്രങ്ങളും, വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
2023 ഫെബ്രുവരി 1 നാണ് ജ്ഞാനേന്ദ്ര പ്രതാപ് അസം പൊലീസ് ഡയറക്ടർ ആയി സ്ഥാനമേറ്റത്. മകളും അച്ഛന്റെ പാത പിന്തുടർന്ന് അഭിമാനകരമായ യൂണിഫോം ധരിച്ചതിൽ പിതാവെന്ന നിലയിലും, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലും അദ്ദേഹത്തിനുണ്ടായ സന്തോഷം കുറിപ്പുകളിൽ പ്രകടമാണ്. ‘എനിക്ക് വാക്കുകൾ ലഭിക്കുന്നില്ല, എന്റെ മകൾ എനിക്ക് സല്യൂട്ട് നൽകിയിരിക്കുന്നു’, എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചത്. നിരവധിയാളുകളാണ് അഭിനന്ദനം അറിയിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY