Breaking News

‘ഇൻസ്റ്റഗ്രാം കാമുകി’ 4 മക്കളുടെ അമ്മ; പിന്മാറാതെ വീട്ടമ്മ, പൊട്ടിക്കരഞ്ഞ് 22കാരൻ

കാളികാവ് (മലപ്പുറം): ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകിയെ നേരിട്ടുകണ്ട കാമുകൻ ഞെട്ടി. മധുരപതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ അന്വേഷിച്ച് എത്തിയത് 4 കുട്ടികളുടെ അമ്മയായ വീട്ടമ്മ. 22 കാരനായ കാമുകന്‍റെ പ്രായത്തിലുള്ള മകനും ഇവർക്കുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം.

കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കാമുകി കോഴിക്കോട് നിന്ന് കാളികാവിലെ വീട്ടിലെത്തി. പ്രണയം തുടങ്ങിയിട്ട് കാലമേറെയായി, പക്ഷേ ഇപ്പോഴാണ് ഇരുവരും മുഖാമുഖം കാണുന്നത്. കാമുകിയെ നേരിൽ കണ്ട ശേഷം യുവാവും കുടുംബവും വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവാവിനൊപ്പം പുതിയ ജീവിതം തുടങ്ങാനാണ് എത്തിയതെന്ന് കാമുകി പറഞ്ഞു.

കാമുകൻ ഗത്യന്തരമില്ലാതെ നിലവിളിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. കാമുകൻ യുവാവാണെന്ന് അറിഞ്ഞിട്ടും വീട്ടമ്മ പിൻമാറാൻ വിസമ്മതിച്ചതോടെ കുടുംബാംഗങ്ങളും ഇടപെട്ടു. രംഗം വഷളാകാതിരിക്കാൻ കാമുകന്‍റെ കുടുംബം പൊലീസിന്‍റെ സഹായം തേടി. അതേസമയം വീട്ടമ്മയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കോഴിക്കോട് പൊലീസിലും പരാതി നൽകിയിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …