ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ. വിസറൽ ഫാറ്റ് അഥവാ വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ വളരെ ലളിതമായി ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾ അവർ ചൂണ്ടികാണിക്കുന്നു.
ഫൈബർ, പ്രോട്ടീൻ എന്നിവ കൊണ്ട് സമ്പന്നമായ ബ്രോക്കോളിയാണ് കൊഴുപ്പിനെതിരെയുള്ള പ്രതിരോധത്തിന് ഡയറ്റീഷ്യൻസ് ആദ്യമായി മുന്നോട്ടു വെക്കുന്നത്. പൊട്ടാസ്യം, വിറ്റമിൻ ഇ, വിറ്റമിൻ ബി6, കോപ്പർ, എന്നിങ്ങനെ ശരീരത്തിന് അനിവാര്യമായ എല്ലാം ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു. പയർവർഗങ്ങളും യഥേഷ്ടം തിരഞ്ഞെടുക്കാവുന്നതാണ്.
മുട്ട, പനീർ തുടങ്ങിയവ ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിന് കാരണമാകുമെന്ന തെറ്റിദ്ധാരണയും ആരോഗ്യ വിദഗ്ധർ ഇല്ലാതാക്കുന്നുണ്ട്. ഉയർന്ന പ്രോട്ടീനോടൊപ്പം, അമിനോ ആസിഡിന്റെ സാന്നിധ്യമുള്ളതിനാൽ കൊഴുപ്പ് ഉരുക്കികളയാൻ മുട്ടയ്ക്ക് കഴിയുന്നു. ദിവസം മുഴുവൻ വേണ്ട ഊർജ്ജം നൽകാൻ കഴിയുന്ന ഭക്ഷണമാണ് പനീർ. വ്യായാമം ചെയ്യുന്നതിനാവശ്യമായ എനർജി നൽകുന്ന പനീറും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.