Breaking News

യുഎഇയിൽ രാവിലെകളിൽ മൂടൽ മഞ്ഞ് തുടരുന്നു; ജാഗ്രത വേണമെന്ന് അധികൃതർ

അബുദാബി: യു.എ.ഇ.യിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മൂടൽമഞ്ഞിൽ പരസ്പരം കാണാൻ കഴിയാത്തവിധം ദൃശ്യപരത കുറഞ്ഞതിനാൽ ട്രക്കുകളും തൊഴിലാളി ബസ് എന്നിവ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

അന്തരീക്ഷം തെളിഞ്ഞതിന് ശേഷമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചത്. മൂടൽമഞ്ഞുള്ള സമയങ്ങളിൽ സാവധാനത്തിലും ജാഗ്രതയോടെയും വാഹനമോടിച്ച് അപകടങ്ങൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. മൂടൽമഞ്ഞ് കാരണം ഒന്നോ രണ്ടോ മണിക്കൂർ വൈകിയാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …