തൃശൂർ: സദാചാര ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് ബസ് ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ 8 പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്ര പറഞ്ഞു. അറസ്റ്റ് വൈകുന്നതിൽ പോലീസിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു.
ആക്രമണത്തിന് ശേഷം പ്രതികളെല്ലാം ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.
പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ തൃശൂർ -തൃപ്രയാർ റൂട്ടിലെ ബസ് സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ബസ് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.