Breaking News

ഷുഹൈബ് വധക്കേസ്; ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി

കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വാദം. ആകാശിന് വേണ്ടി ഹാജരായ അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ മറുപടി നൽകി. കേസ് ഈ മാസം 15ന് വാദം കേൾക്കാനായി മാറ്റി.

പൊലീസാണ് ആകാശിന്‍റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. അർദ്ധരാത്രിയിൽ കണ്ണൂർ തെരൂരിലെ കള്ളുഷാപ്പിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഷുഹൈബിനെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …