കുവൈറ്റ് സിറ്റി: കുവൈത്തിന്‍റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച രാവിലെയാണ് കേന്ദ്രം അറിയിച്ചത്.
കടലിൽ തിരമാല ആറടിയിലധികം ഉയരാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ അടുത്ത 18 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.