Breaking News

21 ക്വിന്‍റൽ അരിയുടെ വെട്ടിപ്പ്; സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി

പത്തനംതിട്ട: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സി.പി.ഐ നേതാവിന്‍റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പ്രിയൻ കുമാർ ലൈസൻസിയായുള്ള റേഷൻ കടയാണ് സസ്പെൻഡ് ചെയ്തത്.

കുന്നത്തൂർ താലൂക്കിലെ 21-ാം നമ്പർ റേഷൻ കടയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. താലൂക്ക് സപ്ലൈ ഓഫീസർ ടി.സുജയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 21 ക്വിന്‍റൽ അരിയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ കേസെടുത്തു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …