കോഴിക്കോട്: ഒരു കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവതി പിടിയിൽ. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി അസ്മാ ബീവിയാണ് കസ്റ്റംസിന്‍റെ പിടിയിലായത്.
അടിവസ്ത്രത്തിനുള്ളിൽ രണ്ട് പൊതികളിലാക്കി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 2031 ഗ്രാം തൂക്കമുള്ള രണ്ട് പായ്ക്കറ്റ് സ്വർണ മിശ്രിതം ഉരുക്കിയപ്പോഴാണ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ലഭിച്ചത്. അസ്മാബീവി സ്വർണക്കടത്ത് സംഘത്തിന്‍റെ കാരിയറായി പ്രവർത്തിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.