തിരുവനന്തപുരം: ഇന്ധന സെസ് വർദ്ധനവിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകളുമായാണ് അംഗങ്ങൾ സഭയിലെത്തിയത്. പ്രതിപക്ഷ എം.എൽ.എമാർ സഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങൾ പറഞ്ഞാണ് പ്രതിപക്ഷ പ്രതിഷേധം.
സഭ ബഹിഷ്‌കരിച്ച് സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിൻ്റെ നിലവിലുള്ള തീരുമാനം. സഭ ബഹിഷ്‌കരിച്ചാൽ അതിന്റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തൽ.
NEWS 22 TRUTH . EQUALITY . FRATERNITY