കേപ്ടൗൺ: വനിതാ ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഓസ്ട്രേലിയയോട് 44 റൺസിന് പരാജയപ്പെട്ട് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തപ്പോൾ ഇന്ത്യ 15 ഓവറിൽ 86 റൺസിന് ഓൾഔട്ടായി.
ഓസ്ട്രേലിയൻ പേസർ ഡാർസി ബ്രൗൺ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. 22 പന്തിൽ 19 റൺസെടുത്ത ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
NEWS 22 TRUTH . EQUALITY . FRATERNITY