കൊച്ചി: പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്പെഷ്യൽ ബാലറ്റുകളിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ സംയുക്ത പരിശോധന നടത്താൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർത്ഥികളും അഭിഭാഷകരും ഹൈക്കോടതിയുടെ സുരക്ഷിത കസ്റ്റഡിയിലുള്ള പോസ്റ്റൽ ബാലറ്റുകൾ പരിശോധിക്കും.
അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് സംയുക്ത പരിശോധന. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് നേരിട്ട് കാണാനും പരിശോധിക്കാനും അവസരം നൽകണമെന്ന ഇടത് സ്ഥാനാർത്ഥിയുടെ ആവശ്യ പ്രകാരമാണ് കോടതിയുടെ ഉത്തരവ്.
പോസ്റ്റൽ ബാലറ്റുകൾ അടങ്ങിയ ഒരു പെട്ടി കാണാതായത് നേരത്തെ വിവാദമായിരുന്നു. അഞ്ചാം ടേബിളിൽ എണ്ണിയ 482 വോട്ടുകൾ ആണ് നഷ്ടമായതെന്നായിരുന്നു സബ് കളക്ടറുടെ റിപ്പോർട്ട്.
NEWS 22 TRUTH . EQUALITY . FRATERNITY