കൊല്‍ക്കത്ത: ഐ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് മൂന്നാം തോൽവി. ശക്തരായ മുഹമ്മദൻസാണ് ഗോകുലത്തെ കീഴടക്കിയത്. 2-1 എന്ന സ്കോറിനാണ് മുഹമ്മദൻസിന്റെ വിജയം.
ഒരു ഗോളിന് മുന്നിലെത്തിയ ശേഷമാണ് ഗോകുലം രണ്ട് ഗോളുകൾക്ക് വഴങ്ങി മത്സരത്തിൽ പരാജയപ്പെട്ടത്. 13-ാം മിനിറ്റിൽ അബ്ദുൾ ഹക്കുവിലൂടെ മുന്നിലെത്തുകയും ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്തുകയും ചെയ്തു.
എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 67-ാം മിനിറ്റിൽ അബിയോള ദൗദയിലൂടെ മുഹമ്മദൻസ് സമനില പിടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചപ്പോൾ കീൻ ലൂയിസ് മുഹമ്മദൻസിന്‍റെ വിജയ നായകനായി ഉയർന്നുവന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇഞ്ചുറി ടൈമിൽ ലൂയിസ് നേടിയ ഗോളാണ് മുഹമ്മദന്‍സിന് വിജയം സമ്മാനിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY