Breaking News

യുഎഇയിൽ ഇന്ന് 32 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും: നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി

യുഎഇ: യു.എ.ഇയിൽ ഇന്ന് പകൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും താഴ്ന്ന മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്നും നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

രാജ്യത്ത് താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 31 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. എന്നാൽ അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 19 ഡിഗ്രി സെൽഷ്യസ് വരെയും പർവത പ്രദേശങ്ങളിൽ 11 ഡിഗ്രി സെൽഷ്യസ് വരെയും താപനില താഴാനും സാധ്യതയുണ്ട്.

ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുണ്ടാകും. അബുദാബിയിലും ദുബായിലും 25 മുതൽ 70 ശതമാനം വരെയാണ് ലെവലുകൾ.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …