കോഴിക്കോട്: പാലക്കാടിനും കണ്ണൂരിനും പിന്നാലെ കോഴിക്കോടും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. കരിങ്കൊടി കാണിച്ച ഏഴ് കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
NEWS 22 TRUTH . EQUALITY . FRATERNITY