Breaking News

പ്രസവശേഷം പരീക്ഷാ ഹാളിലേക്ക്; സുരക്ഷിതയായി ബോർഡ് പരീക്ഷ എഴുതി രുക്മിണി

ബീഹാർ : വിവാഹ വേഷത്തിൽ പരീക്ഷ ഹാളിലെത്തിയ വധുവിന്റെ ചിത്രങ്ങളും, വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സമാനമായൊരു വാർത്തയാണ് ബീഹാറിൽ നിന്നുമെത്തുന്നത്. പ്രസവിച്ച് മൂന്ന് മണിക്കൂറിന് ശേഷം പരീക്ഷാ കേന്ദ്രത്തിലെത്തിയ 22കാരിയാണ് മാധ്യമശ്രദ്ധ നേടിയത്.

ബീഹാറിലെ ബങ്ക ജില്ലയിൽ നിന്നുള്ള രുക്മിണിയാണ് ലേബർ റൂമിൽ നിന്നും പരീക്ഷയെഴുതാൻ എത്തിയത്. ബങ്ക ജില്ലയിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് രുക്മിണി. ഡോക്ടർമാരും, കുടുംബവും അനുവദിച്ചതോടെ പത്താം ക്ലാസ്സ്‌ സയൻസ് പരീക്ഷ എഴുതാൻ സുരക്ഷിതയായി, സന്തോഷത്തോടെ രുക്മിണി എത്തി. കണക്ക് പരീക്ഷ എഴുതുമ്പോൾ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും പിറ്റേന്ന് പരീക്ഷ ഉള്ളതിനാൽ കാര്യമാക്കിയില്ല. എന്നാൽ അന്ന് രാത്രി തന്നെ വേദന അനുഭവപ്പെട്ടതോടെ രുക്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 6 മണിയോടെ കുഞ്ഞിന് ജന്മം നൽകി.

ഫെബ്രുവരി 14 ന് തന്നെ മെട്രിക്കുലേഷൻ പരീക്ഷകൾ ആരംഭിച്ചിരുന്നു. 1,500 കേന്ദ്രങ്ങളിലായി 10 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …