കൊല്ലം: കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിലായി. കിളിമാനൂർ എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ അഖിൽ, സുഹൃത്തുക്കളായ അൽ സാബിത്ത്, ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ആറുമാസമായി അഞ്ചലിലെ ലോഡ്ജിൽ ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
NEWS 22 TRUTH . EQUALITY . FRATERNITY