Breaking News

കുഞ്ഞനിയൻ കളിപ്പാട്ടം വിഴുങ്ങി, രക്ഷകനായി 3 വയസുകാരൻ; വൈറലായി വീഡിയോ

കൊച്ചുകുഞ്ഞുങ്ങൾ കളിക്കുന്നതിനിടയിൽ നാണയങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിഴുങ്ങി അപകടത്തിലാവുന്ന വാർത്തകൾ പലപ്പോഴും നാം കേട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മുതിർന്നവർ പോലും എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചു പോകും.

എന്നാൽ കഴിഞ്ഞ ദിവസം വൈറൽ ആയ വീഡിയോ ഇന്റർനെറ്റ് ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജന്റെ തൊണ്ടയിൽ കളിപ്പാട്ടം കുടുങ്ങിയപ്പോൾ 3 വയസുകാരനായ സഹോദരൻ രക്ഷകനാവുന്നതാണ് വീഡിയോയിൽ ഉള്ളത്. അവർ അമ്മയോടൊത്ത് ഹൂല ഹൂപ് കളിക്കുന്നതിനിടെയാണ് സംഭവം.

കയ്യിൽ എന്തോ ചുരുട്ടി പിടിച്ച് കുഞ്ഞ് ക്യാമറക്ക്‌ അരികിലേക്ക്‌ വരുന്നത് കാണാം. ഇതിനിടെ ഹൂല ഹൂപ് കളിച്ചുകൊണ്ടിരുന്ന ചേട്ടൻ ഓടിയെത്തി കുഞ്ഞിനെ പിടിച്ചു നിർത്തി വായിൽ നിന്നും കളിപ്പാട്ടം എടുത്തു കളയുന്നത് വീഡിയോയിൽ കാണാം. സത്യത്തിൽ അപ്പോൾ മാത്രമാണ് കുഞ്ഞിന്റെ വായിൽ കളിപ്പാട്ടം ഉണ്ടായിരുന്നു എന്ന് അമ്മ അറിയുന്നത്. ഒരു ലക്ഷത്തോളം ആളുകൾ ആണ് ഇതിനോടകം വീഡിയോ കണ്ടത്. 3 വയസ്സുകാരനെ ഹീറോ എന്നാണ് സമൂഹമാധ്യമങ്ങൾ വാഴ്ത്തുന്നത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …