പെരിങ്ങാവ്: തൃശൂർ പെരിങ്ങാവിൽ ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ ഗോഡൗണിൽ വൻ തീപിടിത്തം. ഓസ്കാർ ഇവന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്. കെട്ടിടത്തിൻ്റെ പിൻഭാഗത്ത് തീയിട്ടത് കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകളും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് മുഴുവൻ വലിയ തോതിൽ പുക വ്യാപിച്ചിട്ടുണ്ട്.
അലങ്കാരത്തിനായി ഉപയോഗിക്കുന്ന പ്ലൈവുഡ് സാധങ്ങൾ സൂക്ഷിച്ചതിനാൽ വളരെ പെട്ടന്ന് തീ അതിലേക്ക് പടരുകയായിരുന്നു. ഗോഡൗണിലെ ഭൂരിഭാഗം സാധങ്ങളും കത്തി നശിച്ചു. പോലീസും തീ അണയ്ക്കാക്കാനുള്ള ശ്രമങ്ങളിൽ പങ്ക് ചേരുന്നുണ്ട്. ആളപായമില്ലെന്നാണ് വിവരം.
NEWS 22 TRUTH . EQUALITY . FRATERNITY