Breaking News

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍..!

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിയ്ക്കുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

വിവിധ വിമാനകമ്ബനികള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം 28 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക എന്നാണു സൂചന.

പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കൂടുതല്‍ സര്‍വ്വീസുകളാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ആരംഭിയ്ക്കുന്നത്. ഈ മാസം 16 മുതല്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ ഫ്ളൈനാസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഫ്ളൈനാസിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വ്വീസുകളും ഫ്ളൈനാസ് നല്‍കുന്നതാണ്. കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യയുടെ ജംബോ സര്‍വ്വീസ് അടുത്ത മാസം 27ന് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും സജീവമാണെന്നാണ് സൂചനകള്‍. കോഴിക്കോട്-റിയാദ്, കോഴിക്കോട്-ദോഹ എന്നീ സെക്ടറുകള്‍ ലക്ഷ്യം വെച്ച്‌ സപൈസ് ജെറ്റും അണിയറ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. കുവൈറ്റിലേയ്ക്ക് സര്‍വ്വീസ് നടത്താനാണ് ഇന്‍ഡിഗോയുടെ തീരുമാനം.

About NEWS22 EDITOR

Check Also

നഗരത്തിലെ ആശുപത്രികൾ വളഞ്ഞ് ഇസ്രയേൽ ടാങ്ക് വ്യൂഹം. ആശുപത്രിയുടെ നിലവറയിൽ ഹമാസ് കേന്ദ്രമെന്ന് ആരോപണം….

ഇന്ത്യയിൽ കഴിഞ്ഞദിവസം നമ്മൾ ശിശുദിനം ആഘോഷിച്ചപ്പോൾ ഗാസയിലെ കുഞ്ഞുങ്ങൾക്ക് പട്ടിണിയുടെ ദിനങ്ങൾ ആയിരുന്നു. 4000ത്തിൽ ഏറെ കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ട …