ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ കുഴിവിള അങ്കണവാടിയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യധാന്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വര്‍ക്കര്‍ മിനി, ഹെല്‍പ്പര്‍ പ്രസന്നകുമാരി എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
ആര്യനാട് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജാന്‍സിയെ ഉഴമലയ്ക്കല്‍ പഞ്ചായത്തിന്റെ അങ്കണവാടികളുടെ ചുമതലയില്‍ നിന്ന് മാറ്റി. അങ്കണവാടിയില്‍ കുരുന്നുകള്‍ക്ക് നല്‍കിയ
ആഹാരത്തില്‍ പുഴുവിനെ കണ്ടെന്ന പരാതിയില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനില്‍ കുമാര്‍, പഞ്ചായത്തംഗം എ.ഒസന്‍കുഞ്ഞ്, തുടങ്ങിയവര്‍ ചൊവ്വാഴ്ച വൈകീട്ട് പരിശോധന നടത്തിയപ്പോള്‍ ഗോതമ്ബ്, റവ, മാവ് എന്നീ ധാന്യങ്ങള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു .
NEWS 22 TRUTH . EQUALITY . FRATERNITY