ടാബ്‌ലറ്റ് വില്‍പ്പനയില്‍ വിപണിയില്‍ ഏറ്റവും മുന്നിലെത്തി ആപ്പിള്‍ ഐപാഡ്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഈ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ ടാബ്‌ലറ്റ് വില്‍പനയില്‍ ആപ്പിളിനെ മറികടക്കാന്‍ മറ്റൊരു കമ്പനിയ്ക്കും സാധിച്ചിട്ടില്ല.
2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 10.2 ഇഞ്ച് ഐപാഡിന്‍റെ വില്‍പനയാണ് ആപ്പിളിനെ ആഗോള തലത്തില്‍ മുന്നിലെത്തിക്കാന്‍ കാരണമായത്.
സാംസങ്, വാവെയ്, ആമസോണ്‍, ലെനോവോ തുടങ്ങിയവരെല്ലാം ആപ്പിളിന്‍റെ പിന്നിലാണ് നിലകൊള്ളുന്നത്. ആപ്പിളിന്‍റെ വിപണി 2018ലെ അവസാന പാദത്തില്‍ 29.6 ശതമാനമായിരുന്നത് 2019 ല്‍ 36.5 ശതമാനമായി കുതിച്ചുയര്‍ന്നിരുന്നു.
സാംസങും വാവെയുമാണ് ടാബ് വില്‍പനയില്‍ രണ്ടും മൂന്നും കരസ്ഥമാക്കിയത്. ഗാലക്സി ടാബ് എസ് 6 ആണ് സാംസങിന്‍റെ ടാബ് വിപണിയിലെ ഏറ്റവും വിലകൂടിയത്.