Breaking News

2019 ല്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത പത്ത് മൊബൈല്‍ ആപ്പുകളില്‍ ഒന്നായി ഷെയര്‍ഇറ്റ്…

മൊബൈല്‍ ഡേറ്റ, അനലിറ്റിക്‌സ് രംഗത്തെ ആഗോളസേവനദാതാവായ ആപ്പ് ആനി അടുത്തിടെ പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് മൊബൈല്‍ 2020 റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടും 1.8 ബില്ല്യണ്‍

ഉപയോക്താക്കളുമായി ഷെയര്‍ ഇറ്റ് ആഗോള തലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പത്ത് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായി.

മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചാ സാധ്യതയും 2019 ലെ അസാധാരണ പ്രകടനവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ 204 ബില്ല്യണ്‍ ഡൗണ്‍ലോഡുകള്‍ എന്ന റെക്കോഡാണ് ഈ രംഗത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

പ്രാദേശിക കണ്ടന്റിന്റെ പിന്‍ബലത്തോടെയും ഓള്‍ട്ട് ബാലാജി, ഹംഗാമ, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളുമായുള്ള പങ്കാളിത്തത്തിലൂടെയും തുടര്‍ച്ചയായ വളര്‍ച്ചയാണ് ഇന്ത്യയില്‍ 400 മില്ല്യണിലധികം ഡൗണ്‍ലോഡുകളുള്ള ഷെയര്‍ ഇറ്റ് കാഴ്ചവെക്കുന്നത്.

ആഗോളതലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആറാമത്തെ ആപ്ലിക്കേഷനായ ഷെയര്‍ഇറ്റ് ഇതേ വിഭാഗത്തിലെ കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗിനേക്കാള്‍ ഒരു സ്ഥാനം മുകളിലെത്തിയിരിക്കുകയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …