Breaking News

കുട്ടികളെ എടുത്ത് കുലുക്കുമ്പോള്‍ പതിയിരിക്കുന്ന അപകടം വലുതാണ്‌…!

നമ്മള്‍ കുട്ടികളെ കൊഞ്ചിക്കാനും അവരുടെ കരച്ചില്‍ നിര്‍ത്താനുമായി എടുത്തു കുലുക്കുന്നത് പതിവാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ മരണത്തിന് വരെ കാരണമായേക്കാം എന്ന കാര്യം പലര്‍ക്കും അറിയില്ല.

വര്‍ഷത്തില്‍ ലക്ഷത്തില്‍പരം കുട്ടികളുടെ മരണത്തിനു കാരണമായ ഈ സ്നേഹ പ്രകടനത്തിന്‍റെ ഭവിഷ്യത്തുകളെ കുറിച്ച്‌ നമ്മുടെ സമൂഹം ഇനിയും ബോധവാന്മാരായിട്ടില്ല. അറിഞ്ഞിരുന്നുവെങ്കില്‍ ഈ സ്നേഹപ്രകടനം എന്നേ അപ്രത്യക്ഷമായേനെ.

കുട്ടികളെ പിടിച്ച്‌ കുലുക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ‘ഷൈക്കന്‍ ബേബി സിന്‍ഡ്രോം’ എന്നാണ് പറയുന്നത്.

ഇങ്ങനെ കുട്ടികളെ പിടിച്ചുകുലുക്കുന്നത് മൂലം തലച്ചോറിനേല്‍ക്കുന്ന ക്ഷതം പിന്നീട് അപസ്മാരത്തിനും മറ്റു തലച്ചോറിന്റെ വൈകല്യങ്ങള്‍ക്കും കാരണമാവുന്നു.

  • തലച്ചോറിലെ ആന്തരിക കവജത്തിനുള്ളില്‍ രക്തമുഴയുണ്ടാവുക, (രക്തം കട്ടപിടിച്ച്‌ )(subdural haematoma )
  • കണ്ണിലെ രക്തക്കുഴല്‍ പൊട്ടി അതില്‍നിന്നും രക്തസ്രാവമുണ്ടാവുക. (retinal hemorrage)
  • തലച്ചോറിനുള്ളില്‍ നീരുകെട്ടുക (സെറിബ്രല്‍ എടെമ)

പുറത്ത് ബാഹ്യ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നതിനാല്‍ കുട്ടികളുടെ പെട്ടെന്നുള്ള പല മരണങ്ങള്‍ക്കും കാരണം ഈ പിടിച്ചുകുലുക്കല്‍ ആയിരുന്നുവെന്നത് നമുക്ക് അറിയാന്‍ കഴിയാതെ പോവുന്നു. നമ്മള്‍ കുഞ്ഞുങ്ങളെ കുലുക്കുന്ന അതേ നിമിഷം മരണം സംഭവിക്കില്ല എന്നതിനാല്‍ ഈ പിടിച്ചു കുലുക്കലിന്‍റെ ഭീകര മുഖം കാണാതെ പോവുന്നു. കുട്ടികള്‍ ദിവസേന 2 മുതല്‍ 3 മണിക്കൂര്‍ വരെ കരയുമെന്നതു ഒരു വസ്തുതയാണ്. പിടിച്ചുകുലുക്കി ചിരിപ്പിച്ച്‌ അത് നിര്‍ത്തേണ്ടതില്ല.

ഉപകാരപ്രദമെന്ന് തോന്നിയാല്‍ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക !!

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …