ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ച് ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. 3-2 എന്ന സ്‌കോറിനാണ് വെസ്റ്റ്ഹാം യുണൈറ്റഡിനെ ലിവര്‍പൂള്‍ തോല്‍പ്പിച്ചത്.
ലിവര്‍പൂളിനായ് സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയുമാണ് ഗോള്‍ നേടിയത്. 54-ാം മിനിറ്റില്‍ വെസ്റ്റ്ഹാം ഫോര്‍ണല്‍സിലൂടെ മുന്നിലെത്തിയിരുന്നു.
എന്നാല്‍ സല(68)യും മാനെ(81)യും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ജയമുറപ്പിക്കുകയായിരുന്നു.
ലീഗില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ടീം 27 കളിയില്‍ നിന്നും 79 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. 57 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.