ഗുരുവായൂര്‍ പുഷ്‌പോത്സവം തുടങ്ങി. ഗുരുവായൂര്‍ ജനതയുടെ ഐക്യത്തിന്റെ മുഖമാണ് പത്ത് ദിവസം നീളുന്ന പുഷ്‌പോത്സവും നിശാഗന്ധി സര്‍ഗ്ഗോത്സവും വെളിവാക്കുന്നതെന്ന് കെ. വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു.
ഗുരുവായൂര്‍ നഗരസഭ സംഘടിപ്പിച്ച പുഷ്‌പോത്സവവും നിശാഗന്ധി സര്‍ഗ്ഗോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു കഴിഞ്ഞ പത്തു വര്‍ഷമായി
നഗരസഭ നടത്തി വരുന്ന മേളയാണ് പുഷ്‌പോത്സവവും നിശാഗന്ധി സര്‍ഗ്ഗോത്സവവും. വിവിധ പരിപാടികളാണ് സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി അരങ്ങേറുക.
ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ .ബി മോഹന്‍ദാസ്, ചലച്ചിത്രതാരം സുരേഷ് കൃഷ്ണ എന്നിവര്‍ മുഖ്യാതിഥികളായി. റിയല്‍ ബീറ്റ്‌സിന്റെ ഗാനമേളയും അരങ്ങേറി.
NEWS 22 TRUTH . EQUALITY . FRATERNITY