Breaking News

നായകൻ തന്നെ വില്ലനാകുന്ന പ്രമേയം; ആദ്യം സമീപിച്ചത് മമ്മൂട്ടിയെ; മമ്മൂട്ടി പിന്മാറിയപ്പോൾ കഥ പോലും കേൾക്കാതെ നായകനായി മോഹൻലാൽ; പിന്നീട് പിറന്നത് ചരിത്രം…

നായകന്‍ തന്നെ വില്ലനാകുന്ന പ്രമേയം സിനിമയാക്കാന്‍ തീരുമാനമായപ്പോള്‍ ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. എന്നാല്‍ മമ്മൂട്ടി പിന്മാറിയതിനെ തുടര്‍ന്ന് നായകനായി മോഹന്‍ലാല്‍ എത്തി.

അഞ്ചോ ആറോ ദിവസംകൊണ്ടാണ് രാജാവിന്റെ മകന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അന്നൊക്കെ മമ്മൂട്ടി തന്റെ മുറിയില്‍ വന്ന് തിരക്കഥ നോക്കി വിന്‍സന്റ് ഗോമസ് എന്ന

നായകകഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം ശൈലിയില്‍ വായിച്ചു കേള്‍പ്പിക്കുന്നതൊക്കെ ഇന്നും ഓര്‍മയിലുണ്ടെന്ന് അഭിമുഖത്തില്‍ ഡെന്നിസ് ജോസഫ് പറയുന്നു. നിറക്കൂട്ടി’ന്റെ തിരക്കഥയുമായി

ജോഷിയെ കാണാന്‍ പോയതും കഥ വായിച്ചതിന് ശേഷമുളള ജോഷിയുടെ പ്രതികരണവും ഡെന്നിസ് ജോസഫ് ഓര്‍ത്തെടുക്കുന്നതിങ്ങനെ, തേക്കടിയിലെ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍പ്പോയാണ് ജോഷിയോട് ‘നിറക്കൂട്ടി’ന്റെ കഥപറയുന്നത്.

ആദ്യ എഴുത്തില്‍ പേരെടുക്കാത്ത രചയിതാവായതുകൊണ്ട് ജോഷിയില്‍നിന്ന്‌ വലിയ മതിപ്പൊന്നും കിട്ടിയില്ല. കഥപറയാന്‍ സെറ്റിലേക്ക് ചെല്ലാന്‍ പറഞ്ഞു. പെട്ടെന്ന് ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് ജോഷി മുന്നിലിരിക്കുന്നതെന്ന് എനിക്കുതോന്നി.

തിരക്കഥ നല്‍കി. ജോഷി ലാഘവത്തോടെ വായിച്ചുതുടങ്ങി. വായന തുടരുമ്ബോള്‍ മുഖത്ത് വ്യത്യാസം കണ്ടുതുടങ്ങി. ഉച്ചവരെ ഷൂട്ടില്ലെന്ന് ജോഷി പ്രഖ്യാപിച്ചു.

മുഴുവന്‍ തിരക്കഥയും വായിച്ചശേഷം ജോഷി പറഞ്ഞത് ഇന്നും എനിക്കോര്‍മയുണ്ട്,

‘മലയാളസിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്ന് ഞാന്‍ പറയുന്നില്ല. ജീവിതത്തില്‍ എനിക്ക് ചെയ്യാന്‍കിട്ടിയ ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണിത്. അതുകൊണ്ട് നമ്മള്‍ ഈ പടം ചെയ്യുന്നു.’ ‘അതായിരുന്നു നിറക്കൂട്ട്’.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …