ഹിന്ദുമത വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് വിനായക ചതുര്‍ത്ഥി. ഗണേശ ചതുര്‍ത്ഥിയെ വിനായക ചതുര്‍ത്ഥി അഥവാ വിനായക ചവിതി എന്ന് വിളിക്കുന്നതുപോലെ തന്നെ ഗണപതിയ്ക്കും ഒന്നിലധികം പേരുകളുണ്ട്. ഗണേശന്‍ എന്ന പേര് ഒരു സംസ്‌കൃത പദമാണ്, അതിനര്‍ത്ഥം ‘ജനങ്ങളുടെ’ (ഗണ) ‘രക്ഷകന്‍’ (ഇഷ) എന്നാണ്. അതുപോലെ, ശിവ-പാര്‍വതി പുത്രന്‍ പൊതുവെ അറിയപ്പെടുന്ന ‘ഗണപതി’ (അല്ലെങ്കില്‍ ഗണാധ്യക്ഷ) എന്ന പേരിന്റെ അര്‍ത്ഥവും മുമ്ബ് പറഞ്ഞത് തന്നെയാണ്.
ജ്ഞാനത്തിന്റെയും ഭാഗ്യത്തിന്റെയും അധിപനായ ഗണേശന് 108 പേരുകളുണ്ട്. ഗണേശ ചതുര്‍ത്ഥി ഉത്സവത്തിനോടൊപ്പം ഗണപതിയുടെ പ്രധാനപ്പെട്ട എട്ട് വ്യത്യസ്ത നാമങ്ങളും അവയുടെ അര്‍ത്ഥങ്ങളും അറിയാം:
ഗജാനന്‍
ആനയുടെ (ഗജന്‍ -ആന) മുഖമുള്ളവനായതിനാലാണ് ‘ആനത്തല’യുള്ള ദേവന്‍ ഈ പേരില്‍ അറിയപ്പെടുന്നത്. മുദ്ഗല പുരാണമനുസരിച്ച്, ലോഭാസുരനെ കീഴടക്കിയ ഗണേശന്റെ എട്ടാമത്തെ അവതാരമാണ് ഗജാനന്‍. ഗജമുഖന്‍, ഗജേശന്‍ എന്നും ഗണപതിയെ വിശേഷിപ്പിക്കാറുണ്ട്.
വിഘ്‌നഹര്‍ത്ത
‘വിഘ്ന’ എന്നത് കുഴപ്പങ്ങളെ സൂചിപ്പിക്കുന്നു, ‘ഹര്‍ത്ത’ എന്നാല്‍ നീക്കം ചെയ്യുന്നവന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഗണേശനെ ഈ പേരിലാണ് പലപ്പോഴും അഭിസംബോധന ചെയ്യുന്നത്. വിഘ്‌നങ്ങള്‍ അകറ്റാനുള്ള ഗണപതിയില്‍ ഉള്‍ക്കൊള്ളുന്ന ദിവ്യശക്തിയാല്‍, ജീവിത പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും നീക്കം ചെയ്യും എന്നാണ് ഭക്തരുടെ വിശ്വാസം. വിഘ്‌നേശ്വരന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.
വിനായകന്‍
വിഘ്നഹര്‍ത്തയ്ക്ക് സമാനമായ ‘ഗൗരിസുത’യുടെ (ഗൗരിയുടെ മകന്‍) മറ്റൊരു പേരാണ് ഇത്. എല്ലാ തടസ്സങ്ങളും നീക്കുന്നതില്‍ പ്രഗത്ഭനായ ഒരാള്‍ എന്നാണ് ഇതിനര്‍ത്ഥം.
ബാല്‍ചന്ദ്ര
നെറ്റിയില്‍ ചന്ദ്രനെ (ചന്ദ്രനെ) വഹിക്കുന്ന ഗണപതിയുടെ (ബാല/കുട്ടി) അവതാരത്തില്‍ നിന്നാണ് ഈ പേരിന്റെ പ്രാധാന്യം. ബ്രഹ്മാണ്ഡപുരാണം പറയുന്നത്- ബാലനായിരുന്നപ്പോള്‍ ഗണപതി, ദര്‍ഭി സന്യാസിയുടെ ശാപത്തില്‍ നിന്ന് ചന്ദ്രനെ രക്ഷിക്കുകയും നെറ്റിയില്‍ തിലകമായി ധരിക്കുകയും ചെയ്തുവെന്നാണ്.
ഏകദന്ത
ഒറ്റ കൊമ്ബുള്ള ഗണപതിക്ക് പകുതി ഒടിഞ്ഞ പല്ലുണ്ട്, അതിനാല്‍ ‘ഏക’ (ഒന്ന്), ‘ദന്ത’ (പല്ല്) ചേര്‍ന്ന് ഏകദന്ത എന്നും വിളിക്കുന്നു. പരമിശിവനെ കാണുന്നതിനായി എത്തിയ പരശുരാമനെ തടയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ദേഷ്യപ്പെടുകയും ഗണേശന്റെ പല്ലുകളില്‍ (കൊമ്ബ്) ഒന്ന് പകുതി മുറിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
വക്രതുണ്ട
വളഞ്ഞ (വക്ര) തുമ്ബിക്കൈ (തുണ്ട) എന്നര്‍ത്ഥം വരുന്ന ഗണപതിയുടെ ആദ്യ അവതാരമാണിത്. മത്സര എന്ന അസുരനെ കീഴടക്കി നഷ്ടപ്പെട്ട ദേവലോകം വീണ്ടെടുക്കാന്‍ സഹായിച്ച അവതാരമാണ് വക്രതുണ്ട.
ലംബോദര
വലിയ വയറുള്ളവന്‍ എന്നാണ് ലംബോദരന്‍ എന്ന നാമത്തിലൂടെ അര്‍ത്ഥമാക്കുന്നത്. മുദ്ഗല പുരാണമനുസരിച്ച്, ലംബോദര അവതാരത്തിലെ ഗണേശന്‍, മറ്റ് ദേവന്മാരെ ശക്തിശാലിയായ ക്രോധാസുരനില്‍ നിന്ന് സംരക്ഷിച്ചുവെന്നാണ് ഐതിഹ്യം.
കൃഷ്ണപിംഗാക്ഷ
കറുത്ത നിറം (കൃഷ്ണ), പുകയുള്ള (പിംഗ), കണ്ണുകള്‍ (അക്ഷ) എന്നാണ് ഇതിനര്‍ത്ഥം. ഭൂമിയിലും മേഘങ്ങളിലും എല്ലാം കാണാനും, എല്ലാവരെയും വേദനയില്‍ നിന്ന് മോചിപ്പിക്കാനും കഴിയുന്ന ഗണപതിയെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.