Breaking News

ആശ്വാസമേകി സ്വർണ്ണ വില; 400 രൂപ കുറഞ്ഞ് പവന് 42,480 രൂപയായി

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 42,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില. 400 രൂപയുടെ കുറവുണ്ടായി. ഇന്നലെ പവന് 480 രൂപ ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 42,880 രൂപയിലെത്തിയിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കുറഞ്ഞ് 5,310 രൂപയായി. ഇന്നലെ ഇത് 5,360 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് കുറഞ്ഞു. ഇത് 45 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില ഗ്രാമിന് 4,385 രൂപയാണ്.

വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയ്ക്ക് 76 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ 90 രൂപയായി തുടരുന്നു.

About News Desk

Check Also

ഇന്ത്യയിൽ ആപ്പിൾ ഇതുവരെ നിയമിച്ചത് 1 ലക്ഷം പേരെ; 1.2 ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും

ന്യൂഡല്‍ഹി: അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ചൈന വിട്ട് ഇന്ത്യയെ തങ്ങളുടെ പ്രധാന ഉത്പ്പാദന കേന്ദ്രങ്ങളിലൊന്നാക്കാൻ ഒരുങ്ങുകയാണ്. ഐഫോണുകൾ ഉൾപ്പെടെയുള്ള …