Breaking News

മമ്മൂട്ടിക്ക് എഴുപത് കഴിഞ്ഞതായി വിശ്വസിക്കാനാവുന്നില്ല – ഋഷിരാജ് സിങ്ങ്…

കേരളത്തില്‍ ജനപ്രീതി നേടിയ പോലീസ് ഓഫീസറാണ് ഋഷിരാജ് സിങ്ങ്. ഇപ്പോള്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചിരിക്കുന്ന താരം, കേരളത്തില്‍ തന്നെ സ്ഥിര താമസമാക്കിയിരിക്കുകയാണ്. നടന്‍ മമ്മൂട്ടിക്ക് പ്രായമായിട്ടില്ലന്നും, കാഴ്ചപ്പാടുള്ള നടനാണ് മമ്മൂട്ടിയെന്നും ഋഷിരാജ് സിംഗ് പറയുന്നു.

“മമ്മൂട്ടിക്ക് എഴുപത് വയസ്സ് തികയുകയാണ് എന്ന് പറഞ്ഞാല്‍ ഇനിയും വിശ്വസിക്കാന്‍ പ്രയാസമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും പ്രായത്തെ പുറകോട്ട് നടത്തുന്ന മനുഷ്യന്‍. അതാണ് മമ്മൂട്ടി.

പ്രായം അന്‍പതിനപ്പുറം പറയാന്‍ കഴിയില്ല. തന്റെ ആരോഗ്യത്തെ പറ്റി നിതാന്ത ജാഗ്രത പുലര്‍ത്തുന്ന മനുഷ്യന്‍. ലോകത്തിന് കീഴിലുള്ള ഏത് വിഷയത്തെപ്പറ്റിയും തന്റെതായ കാഴ്ചപ്പാടും അഭിപ്രായവും അവതരിപ്പിക്കാന്‍ കഴിവുള്ള നടന്‍. അദ്ദേഹം അഭിനയിച്ച എല്ലാ ചിത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്.

പ്രാഞ്ചിയേട്ടനും രാജമാണിക്യവുമാണ് അവയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വേഷങ്ങള്‍. അതിനൊരു കാരണമുണ്ട്. പ്രാഞ്ചിയേട്ടനില്‍ അഭിനയിക്കുമ്ബോള്‍ ആ സിനിമയുടെ പ്രവര്‍ത്തകര്‍ ഭൂരിഭാഗവും തൃശൂരില്‍ നിന്നുള്ളവര്‍ ആയിരുന്നു.

എന്നാല്‍ വൈക്കം കാരനായ മമ്മൂട്ടി കൃത്യമായ തയ്യാറെടുപ്പുകളോടെ ഒരു സാധാരണ തൃശ്ശൂരുകാരനായി നിറഞ്ഞാടിയ സിനിമ. ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ വേഷവും ചലനവും ഭാഷയുമെല്ലാം കൃത്യമായ അളവില്‍ ചേര്‍ത്ത് ഒരുക്കിയെടുത്ത ചിത്രമാണത്. തിരുവനന്തപുരത്തുകാരുടെ സ്വാഭാവികമായ പ്രത്യേകതകള്‍ മനസ്സിലാക്കി അസ്സലൊരു

തിരുവനന്തപുരത്തുകാരനായി തിളങ്ങിയ രാജമാണിക്യത്തിനു വേണ്ടിയും മമ്മൂട്ടി തയാറെടുത്തതായി എനിക്ക് തോന്നിയിട്ടുണ്ട്. 2007ല്‍ ഒരു സൈറ്റ് ഉദ്ഘാടനത്തിനായി അദ്ദേഹം എന്നെ ക്ഷണിച്ചിരുന്നു. പിന്നീട് മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരദാന ചടങ്ങില്‍ മമ്മൂട്ടിയുടേയും,

മോഹന്‍ലാലിന്റേയും ഒപ്പം വേദി പങ്കിടാനും സാധിച്ചു. രണ്ടുപേരെയും അടുത്തറിയാന്‍ കിട്ടിയ അവസരങ്ങളായിരുന്നു അത്. നടന്‍ എന്ന നിലയില്‍ പൂര്‍ണവിജയം നേടാന്‍ ശരീരസംരക്ഷണം അത്യാവശ്യമാണ്. തന്റെ ആരോഗ്യ സംരക്ഷണത്തില്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് മമ്മൂട്ടിയെന്ന് പലപ്പോഴും മനസ്സിലാക്കിയിട്ടുണ്ട്. അതാണ് അദ്ദേഹമിപ്പോഴും ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനായി മലയാളസിനിമയുടെ അരങ്ങുവാഴുന്നത് “

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …