സാന്‍ ഫ്രാന്‍സിസ്‌കോ: ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ക്രിയേറ്റർമാർക്ക് ട്വിറ്ററിൽ നിന്നുള്ള പരസ്യ വരുമാനത്തിന്‍റെ ഒരു വിഹിതം നൽകുമെന്ന പ്രഖ്യാപനവുമായി ട്വിറ്റർ സിഇഒ എലോൺ മസ്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പരസ്യ വരുമാനം പങ്കിടൽ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. എന്നിരുന്നാലും, വരുമാനം എങ്ങനെ പങ്കിടുമെന്ന് വ്യക്തമാക്കിയിട്ടില്ല. മസ്കിന്‍റെ ട്വീറ്റിന് താഴെ, ഇത് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
പ്രത്യേക ആനുകൂല്യങ്ങളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ട്വിറ്ററിലെ സബ്സ്ക്രിപ്ഷൻ സേവനമാണ് ട്വിറ്റർ ബ്ലൂ.