കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. അസാധാരണമായ രീതിയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന.
ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരായ കേസിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് വിവരം. ഹൈക്കോടതി ജഡ്ജിയുടെ പേരിൽ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
NEWS 22 TRUTH . EQUALITY . FRATERNITY