Breaking News

സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രതി എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു

കാസർകോട്: സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രതി എസ്.ഐയുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.വി വിഷ്ണുപ്രസാദിന്‍റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) കടിച്ചുമുറിച്ചത്.

മദ്യലഹരിയിലായിരുന്ന സ്റ്റനി ഓടിച്ച ബൈക്ക് ഉളിയത്തടുക്കയിൽ വച്ച് വാനുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി അക്രമാസക്തനാവുകയും എസ്.ഐയുടെ ചെവിയിൽ കടിക്കുകയും ചെയ്തു.

പരിക്കേറ്റ എസ്.ഐയെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇദ്ദേഹത്തെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. സ്റ്റനിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

About News Desk

Check Also

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ …