Breaking News

തർക്കത്തിനൊടുവിൽ സുഹൃത്ത് തീവണ്ടിയിൽ നിന്ന് തള്ളിയിട്ട യുവാവ് മരിച്ചു

വടകര: ഇതര സംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. ഇയാളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന് അസം സ്വദേശി മുഫാദുർ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇരുവരും മീഞ്ചന്തയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്.

യാത്രയ്ക്കിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ട്രെയിൻ കണ്ണൂക്കരയിൽ എത്തിയപ്പോൾ മുഫാദൂർ സുഹൃത്തിനെ പുറത്തേക്ക് തള്ളുകയായിരുന്നു. തുടർന്ന് മുഫാദൂറിനെ മറ്റ് യാത്രക്കാർ തടഞ്ഞുവയ്ക്കുകയും റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. വടകര സ്റ്റേഷനിലെത്തിയപ്പോൾ ഇയാളെ ആർ.പി.എഫ് എ.എസ്.ഐ ബിനീഷ് കസ്റ്റഡിയിലെടുത്ത് വടകര പൊലീസിനു കൈമാറി. മുഫാദൂറിനെ പിന്നീട് കോഴിക്കോട് റെയിൽവേ പൊലീസിനു കൈമാറി.

യാത്രക്കാർ നൽകിയ വിവരമനുസരിച്ച് പൊലീസും ആർപിഎഫും നടത്തിയ തെരച്ചിലിലാണ് പരിക്കേറ്റ യുവാവിനെ ട്രാക്കിനു സമീപം കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

About News Desk

Check Also

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ …