Feb 12, 2026 10:41 AM
Breaking News

വ്യാജ ജനന സർട്ടിഫിക്കറ്റ്; അനിൽ കുമാറിൻ്റെ ആരോപണങ്ങൾ തള്ളി ആശുപത്രി സൂപ്രണ്ട്

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അനിൽകുമാറിൻ്റെ ആരോപണങ്ങൾ തള്ളി സൂപ്രണ്ട് ഗണേഷ് മോഹൻ. സൂപ്രണ്ടാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് അനിൽകുമാറിൻ്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹൻ, അനിൽ കുമാർ തൻ്റെ കാൽക്കൽ വീണ് ക്ഷമാപണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും പറയുന്നു.

കളമശ്ശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നുണ്ട്. സൂപ്രണ്ടിന്‍റെ നിർദേശപ്രകാരമാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് പ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ പറഞ്ഞു. ക്രമക്കേട് വിവാദമായതോടെ തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് സൂപ്രണ്ട് ശ്രമിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു.

About News Desk

Check Also

സോൺട കമ്പനിക്ക് ക്ലീൻ ചിറ്റ് കൊടുത്തിട്ടില്ല: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: സോൺട കമ്പനിക്ക് ആരും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബ്രഹ്മപുരത്ത് സംഭവിച്ചതിനു പിന്നിലുള്ളവരെ …