തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം. തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയായ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ച് ജനുവരി 23നാണ് അറസ്റ്റ് ചെയ്തത്.
തുടർന്ന് 14 ദിവസത്തേക്ക് വഞ്ചിയൂർ കോടതി റിമാൻഡ് ചെയ്തിരുന്നു. രണ്ടാഴ്ചത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കേസില്‍ നേരത്തെ 28ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY