Breaking News

കേരള സാങ്കേതിക സര്‍വ്വകലാശാല നിയമനം; ഗവര്‍ണര്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: കേരള സാങ്കേതിക സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സുപ്രീം കോടതിയെ സമീപിക്കും. മുൻ വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസിൻ്റെ നിയമനം റദ്ദാക്കിയ വിധിയിൽ വ്യക്തത തേടി ഗവർണർ സുപ്രീം കോടതിയിൽ ഹർജി നൽകും. ഗവർണർക്ക് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീം കോടതിയിൽ ഹാജരാകാനാണ്‌ സാധ്യത.

സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ തുടർനടപടികളെക്കുറിച്ച് വിശദീകരിച്ചിട്ടില്ല. ഈ പഴുതുപയോഗിച്ച് പുതിയ വി.സിയെ നിയമിക്കുന്നതിനോട് സർക്കാർ സഹകരിക്കുന്നില്ലെന്നാണ് ഗവർണറുടെ നിലപാട്. ഇത് സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് വി.സി നിയമനം റദ്ദാക്കിയ വിധിയിൽ തുടർനടപടികളിൽ വ്യക്തത തേടി ഗവർണർ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നത്.

വ്യക്തത തേടി ഹർജി നൽകുന്നതിനു മുമ്പ് ഗവർണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറ്റോർണി ജനറലുമായി ചർച്ച നടത്തിയതായി ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് ഗവർണർക്ക് വേണ്ടി അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ ഹാജരാകുക. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കാനാണ് സാധ്യത.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …