Breaking News

ക്രൂരതയ്ക്ക് അതിരുണ്ട്; ചിന്തയെ പിന്തുണച്ച് പി.കെ. ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ചിന്താ ജെറോമിന് പിന്തുണയുമായി സി.പി.എം നേതാവ് പി.കെ ശ്രീമതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിന്തയ്ക്കെതിരെ നടക്കുന്നത് അപവാദത്തിന്‍റെ പെരും മഴയാണെന്നും ചിന്ത ഒരു സ്ത്രീയായതുകൊണ്ടാണ് നീചമായ വിമർശനങ്ങൾ നടത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീമതി പറഞ്ഞു.

കേരള സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന അധഃപതിച്ച യാഥാസ്ഥിതികത ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും വ്യക്തമായി സംസാരിക്കാൻ കഴിവുമുള്ള ഒരു യുവതിയെ, പ്രത്യേകിച്ച് അവിവാഹിതയായ സ്ത്രീയെ, ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ജീവിക്കാൻ അനുവദിക്കില്ലെന്നും അവർ വിമർശിച്ചു.

തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുന്നതിനായിരിക്കണം വിമർശനം. മാനസികമായി ഒരു പെൺകുട്ടിയെ ഇതുപോലെ സമൂഹമധ്യത്തിൽ അവഹേളിക്കരുത്. ചില മാധ്യമങ്ങളും സോഷ്യൽ മീഡിയയും യൂത്ത് കോൺഗ്രസും ചിന്തയെ വിമർശിക്കുകയല്ല, കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതയ്ക്ക് അതിരുണ്ടെന്നും ഇത് ഇനിയും തുടരരുതെന്നും ശ്രീമതി പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …