Breaking News

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയേക്കും

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയെ കൈവശം വച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും. വ്യാജ രേഖ ചമച്ചതിന് പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതി ചേർക്കുന്നതിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത്.കളമശേരി മെഡിക്കൽ കോളജിൽ നിന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതിയായ അനിൽ കുമാറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയുമായ രഹ്ന ആശുപത്രിയിലെ മെഡിക്കൽ രേഖകളിലെ ജീവനക്കാരിയായ അശ്വിനിയെയും ലേബർ റൂമിലുണ്ടായിരുന്നവരെയും പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കളമശേരി പൊലീസിൽ പരാതി നൽകി. സുപ്രധാന കണ്ണികളെ പിടികൂടാതെയാണ് രഹ്നയെ പ്രതിയാക്കിയതെന്ന് രഹ്നയുടെ അഭിഭാഷകൻ പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …