Breaking News

തുർക്കി-സിറിയ ഭൂകമ്പം; സഹായഹസ്തമാകാൻ റൊണാൾഡോയുടെ ജഴ്സി

ടൂറിന്‍: സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പത്തിലെ ഇരകൾക്ക് സഹായമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സി. റൊണാൾഡോയുടെ ജേഴ്സി ലേലത്തിൽ വിൽക്കാൻ യുവന്‍റസ് ഡിഫൻഡർ മെറി ഡെമിറാല്‍ രംഗത്ത്.

യുവന്‍റസിൽ കളിക്കുമ്പോൾ റൊണാൾഡോ തൻ്റെ കൈയ്യൊപ്പോടു കൂടി ഡെമിറാലിന് കൈമാറിയ ജേഴ്സിയാണിത്. ജേഴ്സി വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം സിറിയയിലെയും തുർക്കിയിലെയും സാധാരണക്കാരുടെ ജീവിതത്തിനായി ഉപയോഗിക്കുമെന്ന് ഡെമിറാല്‍ പറഞ്ഞു.

ഇക്കാര്യം റൊണാൾഡോയെ അറിയിച്ചതായും ഡെമിറാൽ പറഞ്ഞു. ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം ഒരു എൻജിഒയ്ക്ക് കൈമാറാനാണ് ഡെമിറാൽ ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് സിറിയയിലും തുർക്കിയിലും സംഭവിച്ചത്. ഭൂചലനത്തിൽ തുർക്കി ഗോൾ കീപ്പർ അഹ്‌മദ് ഐറപ്പിന് ജീവൻ നഷ്ടമായി. ഘാനയുടെ ദേശീയ ഫുട്ബോൾ താരം അട്സു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …