ടെക് ഭീമനായ സൂം 1,300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചു. ഇത് മൊത്തം തൊഴിലാളികളുടെ ഏകദേശം 15 ശതമാനം വരും. പിരിച്ചുവിടലുകൾ സ്ഥാപനത്തിന്‍റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്ന് സൂമിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എറിക് യുവാൻ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. തന്‍റെയും മറ്റ് എക്സിക്യൂട്ടീവുകളുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും യുവാൻ പറഞ്ഞു.
ഇതിന്‍റെ ഭാഗമായി വരുന്ന സാമ്പത്തിക വർഷത്തെ തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കുമെന്നും 2023 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ബോണസ് എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് എക്സിക്യൂട്ടീവുകളുടെ അടിസ്ഥാന ശമ്പളവും 20 ശതമാനം കുറയ്ക്കും. കൂടാതെ, അവരുടെ കോർപ്പറേറ്റ് ബോണസുകളും ഒഴിവാക്കും. പിരിച്ചുവിട്ടവർക്ക് നാല് മാസത്തെ ശമ്പളം, ആരോഗ്യ പരിരക്ഷ, 2023 സാമ്പത്തിക വർഷത്തെ വാർഷിക ബോണസ് എന്നിവ നൽകുമെന്നും കമ്പനി അറിയിച്ചു.