Breaking News

സാമ്പത്തിക അസ്ഥിരത; 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി

യുഎസ് ടെക് ഭീമൻമാരുടെ പാത പിന്തുടർന്ന് 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. സിഇഒ ബോബ് ഐഗറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

കോവിഡിൻ്റെ മൂർദ്ധന്യാവസ്ഥയിൽ കൂടുതൽ നിയമനങ്ങൾ നടത്തിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവ പിരിച്ചുവിടൽ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിച്ചത്.

താൻ ഈ തീരുമാനത്തെ നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും അർപ്പണബോധത്തോടും വളരെയധികം ബഹുമാനമുണ്ട്. ഡിസ്നി അതിന്‍റെ ഏറ്റവും പുതിയ ത്രൈമാസ വരുമാനം പങ്കുവച്ചതിനു തൊട്ടുപിന്നാലെ വിശകലന വിദഗ്ധരെ വിളിച്ച് ഐഗർ വ്യക്തമാക്കുകയായിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …