തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധന. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഉയർന്നു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വിപണി വില 42,320 രൂപയായി ഉയർന്നു. കഴിഞ്ഞ ആഴ്ചയിൽ സ്വർണ്ണ വിലയിൽ ഇടിവുണ്ടായിരുന്നെങ്കിലും ഈ ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ സ്വർണ്ണ വില ഉയർന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനു 15 രൂപയാണ് ഇന്ന് കൂടിയത്. 5290 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് ഉയർന്നു. പവന് 10 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 4,365 രൂപയാണ്.
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 74 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.