കല്ലുറുച്ചി: ബേബി ഷവർ നടത്തുന്നത് ഇന്ന് നമ്മുടെ രാജ്യത്ത് പുതിയ കാര്യമല്ല. ഒരു സ്ത്രീയുടെ അമ്മയിലേക്കുള്ള പരിവർത്തനം പ്രിയപ്പെട്ടവർ ആഘോഷിക്കുന്ന ഒരു ചടങ്ങാണ് ബേബി ഷവർ.വൈവിധ്യമാർന്ന ഫോട്ടോഷൂട്ടുകളും നാം കാണാറുണ്ട്.
ഇത്തരത്തിൽ, കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കല്ലുറിച്ചി ജില്ലയിലെ ഗ്രാമവാസികളും ബേബി ഷവർ ആഘോഷിച്ചിരുന്നു. എന്നാൽ ബേബി ഷവർ ആഘോഷങ്ങൾ നടന്നത് ഗർഭിണിയായ സ്ത്രീക്ക് വേണ്ടിയല്ല, ഗർഭിണിയായ ഒരു പശുവിനു വേണ്ടിയാണ്.
ഗർഭിണികളായ പശുക്കൾക്കായി ബേബി ഷവർ നടത്തുന്ന ചടങ്ങ് ‘ദൈവഭാരായി’ എന്നറിയപ്പെടുന്നു. ഗ്രാമവാസികൾ അംശവേണി എന്ന പശുവിന്‍റെ ദൈവഭാരായി ചടങ്ങാണ് ആഘോഷമാക്കിമാറ്റിയത്. കല്ലുറിച്ചി ജില്ലയിലെ ശങ്കരപുരത്തിനു സമീപം അഞ്ഞൂറിലധികം ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ ഒത്തുകൂടി. ചടങ്ങിൽ പങ്കെടുത്ത സ്ത്രീകൾ പശുവിന് 24 തരം വിഭവങ്ങളും 48 ഇനം സമ്മാനങ്ങളും നൽകി.