Breaking News

ബംഗ്ലാദേശ് മുൻ നായകൻ മഷ്റഫി മൊർത്താസക്ക് കൊവിഡ്..!

ബംഗ്ലാദേശ് മുൻ നായകൻ മഷ്റഫി മൊർത്താസക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൊർത്താസയുടെ സഹോദരൻ മൊർസാലിൻ മൊർത്താസയാണ് മഷ്റഫിക്ക് കൊവിഡ‍് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ര

ണ്ട് ദിവസമായി പനിയുണ്ടായിരുന്ന മൊർത്താസയെ വെള്ളിയാഴ്ച രാത്രിയാണ് കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ ഐസൊലേഷനിലാണ് മൊർത്താസയിപ്പോഴെന്നും സഹോദരൻ വ്യക്തമാക്കി.

നയൻതാരയ്ക്കും വിഗ്‌നേശ് ശിവനും കോവിഡ് ?? വാർത്തയിലെ സത്യാവസ്ഥ പുറത്ത്…

പാക്കിസ്ഥാൻ ഓപ്പണർ ഷാഹിദ് അഫ്രീദിക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരമാണ് മഷ്റഫി മൊർത്താസ. മുൻ ബംഗ്ലാദേശ് ഓപ്പണറും ബംഗ്ലാദേശ് താരം തമീം ഇക്‌ബാലിന്റെ മൂത്ത സഹോദരനുമായ നഫീസ് ഇക്ബാലിനും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

10 ദിവസം മുമ്പാണ് നഫീസിന് കൊവിഡ് ലക്ഷണങ്ങൾ കണ്ടത്. പനിയും ശരീരവേദനയും ഉണ്ടായിരുന്നതായും മൂന്നാം ദിവസം തന്നെ ഇത് കുറഞ്ഞിരുന്നതായും നഫീസ് പറഞ്ഞു. എന്നാൽ കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്ന്

ഇപ്പോൾ തനിക്ക് മറ്റ് ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്നും നഫീസ് പറ‌ഞ്ഞു. ബംഗ്ലാദേശിലെ കൊവിഡ് ബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയ താരമാണ് മഷ്റഫി മൊർത്താസ. തന്റെ ജൻമനാടായ

ലൊഹാഗ്രയിലെ നരാലിയിലുള്ള കൊവിഡ് ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങൾക്ക് മൊർത്താസ ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വിതരണം ചെയ്തിരുന്നു.

ബംഗ്ലാദേശിൽ ഒരു ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 1388 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …