Breaking News

ട്വിറ്റർ ബ്ലൂ ഇനി ഇന്ത്യയിലും ലഭ്യം; ഇന്ന് മുതൽ സബ്സ്ക്രൈബ് ചെയ്യാം

കാലിഫോർണിയ: ട്വിറ്റർ ബ്ലൂ ഫീച്ചർ ഇന്ന് മുതൽ ഇന്ത്യൻ ഉപയോക്താക്കൾക്കും ലഭ്യമാകും. നേരത്തെ, തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമായിരുന്നു ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ സൗകര്യം ലഭ്യമായിരുന്നത്. അക്കൗണ്ടിന്‍റെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂ ടിക് ലഭിക്കുന്നതിനാണ് ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യേണ്ടത്.

പ്രതിമാസം 650 രൂപ അടച്ച് വെബ്സൈറ്റിലും 900 രൂപ അടച്ച് മൊബൈലിലും ഇത് ഉപയോഗിക്കാം. വാർഷിക സബ്സ്ക്രിപ്ഷനിൽ 1,000 രൂപ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. 7,800 രൂപയ്ക്ക് പകരം 6,800 രൂപ നൽകി വാർഷിക സബ്സ്ക്രിപ്ഷനും നേടാം.

നേരത്തെ, ബ്ലൂ ടിക്കിന് പ്രത്യേകം അപേക്ഷിക്കണമായിരുന്നു. എന്നാൽ പണം നൽകേണ്ടതില്ലായിരുന്നു. ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്ക് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും കൂടുതൽ ദൈർഘ്യമേറിയ വിഡിയോകൾ അപ്ലോഡ് ചെയ്യാനും സാധിക്കും. ട്വീറ്റുകൾ പോസ്റ്റ് ​ചെയ്ത് 30 മിനിട്ടിനുള്ളിൽ അഞ്ചു തവണ വരെ എഡിറ്റ് ചെയ്യാനാകും. ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്ക് 50 ശതമാനം പരസ്യങ്ങൾ മാത്രമേ ഉണ്ടാകൂ. കൂടാതെ പുതിയ ഫീച്ചറുകൾ ആദ്യം ലഭ്യമാകുന്നതും ഇവർക്കായിരിക്കും.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …