Breaking News

കുവൈത്തിൽ ശൈത്യ തരംഗത്തിന് സാധ്യത; താപനില ഗണ്യമായി കുറഞ്ഞേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വാരാന്ത്യത്തിൽ ശൈത്യ തരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മരുഭൂമി കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര പ്രദേശത്ത് താപനില 3 ഡിഗ്രി സെൽഷ്യസിൽ താഴെയെത്താൻ സാധ്യതയുണ്ട്. സൈബീരിയൻ പർവതനിരകളിൽ നിന്നുള്ള തണുത്ത കാറ്റാണ് ഇതിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു.

വെള്ളി, ശനി ദിവസങ്ങളിൽ അതിരാവിലെ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിടങ്ങളിലും മരുഭൂമികളിലും താപനില 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയാകും. ജനവാസ മേഖലകളിൽ താപനില 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അടുത്ത ഞായറാഴ്ച വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …