Breaking News

കെടിയു ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടില്ല; സിന്‍ഡിക്കേറ്റ് അംഗ നിയമനം തുലാസിൽ

കോട്ടയം: സാങ്കേതിക സർവകലാശാലയിൽ പി.കെ ബിജു ഉൾപ്പെടെ 6 ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തിന് ആധാരമായ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിടാത്തതിനാൽ ആറ് പേരെയും അസാധുവാക്കണമെന്ന് പ്രതിപക്ഷ നേതാവ്. പി കെ ബിജു, ഐ സാജു, ബി എസ് ജമുന, ഡോ വിനോദ് കുമാർ ജേക്കബ്, എസ് വിനോദ് കുമാർ, ജി സഞ്ജീവ് എന്നിവരുടെ നിയമനമാണ് വിവാദമായത്.

2021 ഫെബ്രുവരി 20ന് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ആദ്യം നിയമനത്തിന് ഓർഡിനൻസ് ഇറക്കിയത്. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് വീണ്ടും ഓർഡിനൻസ് പരിഷ്കരിക്കുകയും 2021 ഫെബ്രുവരി നാലിന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസിനു പകരം ബിൽ പാസാക്കുകയും ചെയ്തു. എന്നാൽ ഈ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പുവച്ചിട്ടില്ല. യൂണിവേഴ്സിറ്റി ട്രൈബ്യൂണൽ ഭേദഗതി ഉൾപ്പെടെ ഗവർണർ ഇടപെട്ട ബില്ലുകളിലാണ് കെ.ടി.യു ഭേദഗതിയും ഉള്ളത്. നിയമനത്തിന് ആധാരമായ ബിൽ നിയമമാകാത്തതിനാൽ, ആറ് അംഗങ്ങൾ എടുത്ത നയപരമായ തീരുമാനങ്ങൾ അസാധുവാക്കുകയും അവർ ഇതുവരെ വാങ്ങിയ പ്രതിഫലം തിരികെ നൽകുകയും ചെയ്യേണ്ടിവന്നേക്കാം.

അതേസമയം, ബിൽ ഗവർണർ തിരിച്ചയച്ചിട്ടില്ലെന്ന് അംഗങ്ങൾ വാദിക്കുന്നു. അംഗങ്ങളെ അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്കും കോടതിക്കും പരാതി നൽകിയാൽ തുടർനടപടികളും നിർണായകമാകും.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …