Breaking News

ജാഗ്രതൈ; രണ്ടാം വരവില്‍ കോവിഡ്​ പ്രായമായവരെ വിട്ട്​ വൈറസ് പായുന്നത് ഇവരെ ലക്ഷ്യമാക്കി…

രാജ്യം കോവിഡ്​ രണ്ടാം തരംഗത്തേ നേരിട്ടുകൊണ്ടിരിക്കുകയാണ്​. മഹാമാരിയുടെ ആദ്യ വരവിനേക്കാള്‍ അതിഭീകരമാണ്​ രണ്ടാം വരവെന്നാണ്​​ വിദഗ്​ധര്‍ സാക്ഷ്യപ്പെടുത്തുന്നത്​​.

രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്ക​ളിലാണ്​ രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നതെന്ന്​ ഡല്‍ഹി കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക്​ ലാബിലെ വിദഗ്​ധ പറഞ്ഞു.

കോവിഡ്​ വ്യാപനത്തിന്‍റെ തുടക്ക കാലത്ത്​ കാണിച്ച ലക്ഷണങ്ങളിലും സമൂലമായ മാറ്റം കാണിക്കുന്നുണ്ടെന്ന്​ അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ധാരാളം ചെറുപ്പക്കാരാണ്​ കോവിഡ് പോസിറ്റീവായി മാറുന്നത്​.

ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ്​ കണ്ടുവരുന്നത്​. ആരും പനിയുള്ളതായി പറയുന്നില്ല’ -ജെനസ്​ട്രിങ്​സ്​ ഡയഗനോസ്റ്റിക്​ സെന്‍റര്‍ ഫൗണ്ടര്‍ ഡയറക്​ടര്‍ ഡേ. ഗൗരി അഗര്‍വാള്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …